Skip to main content

യോഗദിനാചരണം നടത്തി കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ നെന്മാറ ഗംഗോത്രി ട്രസ്റ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗദിനാചരണ പരിപാടി കെ .ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി അധ്യക്ഷനായി. ജീവിതശൈലീ രോഗങ്ങള

 

കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ നെന്മാറ ഗംഗോത്രി ട്രസ്റ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗദിനാചരണ പരിപാടി കെ .ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി അധ്യക്ഷനായി.  

ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യോഗ പരിശീലനത്തിന് പ്രസക്തി ഏറുകയാണെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു. രണ്ടോ മൂന്നോ യോഗാസനങ്ങള്‍ പരിശീലിച്ചാല്‍ പല മാനസിക, ശാരീരിക പിരിമുറുക്കങ്ങൾ പരിഹരിക്കാനാവുമെന്നും 
സാധാരണക്കാര്‍ക്കിടയില്‍ യോഗ പ്രചരിപ്പിക്കാന്‍  ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ നടത്തുന്ന പ്രവര്‍ത്തനങ്ങൾ  പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ നാചുറോപതി മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. ഹോണിമ, നെന്മാറ ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി ഡോ. പി. യു. രാമാനന്ദ്, ഗംഗോത്രി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍  പി. എസ്. പ്രഭാകരന്‍, ടി. പി. സ്വാമിനാഥന്‍, സി. സായിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

date