Skip to main content

ജില്ലയില്‍ മൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകള്‍

വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്  കണ്ടെയ്ൻ‌മെന്റ് സോണായി പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രത്യേക നിയന്ത്രണങ്ങളുള്ള മേഖലകളുടെ എണ്ണം മൂന്നായി. ചിറക്കടവ് പഞ്ചായത്തിലെ 13-ാം വാര്‍ഡും കോരുത്തോട് പഞ്ചായത്തിലെ നാലാം വാര്‍ഡും നേരത്തെ കണ്ടെയ്ന്റ്‌മെന്റ് സോണുകളാക്കിയിരുന്നു.

 സൗദി അറേബ്യയില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയത്.

date