Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 15 പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു. ഒരാൾക്ക് രോഗമുക്തി 

 

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 21) 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

ദുബായ്-3
ജൂൺ നാലിന് വന്ന പട്ടാമ്പി മുതുതല സ്വദേശിയായ ഗർഭിണി (22),

ജൂൺ പത്തിന് വന്ന കേരളശ്ശേരി സ്വദേശി (27 പുരുഷൻ),

ജൂൺ 11ന് വന്ന മണ്ണൂർ സ്വദേശി (27 പുരുഷൻ)

ഒമാൻ-1
ചിറ്റൂർ സ്വദേശി (56 പുരുഷൻ)

ഈജിപ്ത്-1
ജൂൺ 16ന് വന്ന മലമ്പുഴ സ്വദേശി (23 പുരുഷൻ)

കുവൈത്ത്-3
ജൂൺ 11ന് വന്ന പുതുനഗരം സ്വദേശികളായ അമ്മയും(34) മകനും(13),

ജൂൺ പത്തിന് വന്ന കേരളശ്ശേരി സ്വദേശി (32 സ്ത്രീ)

അബുദാബി-1
ജൂൺ മൂന്നിന് വന്ന കുഴൽമന്ദം സ്വദേശി (29 പുരുഷൻ)

സൗദി-3
ജൂൺ പതിനൊന്നിന് വന്ന നെല്ലായ സ്വദേശി (42 പുരുഷൻ),
ജൂൺ മൂന്നിന് വന്ന കപ്പൂർ സ്വദേശി (30 പുരുഷൻ)
ദമാമിൽ നിന്ന് ജൂൺ 10 ന് വന്ന ഓങ്ങല്ലൂർ മരുതൂർ സ്വദേശി (31 പുരുഷൻ)

ഗുജറാത്ത്-1
ജൂൺ 11ന് വന്ന പല്ലാവൂർ സ്വദേശി (26 പുരുഷൻ)

കൂടാതെ കൂടല്ലൂർ പല്ലശ്ശന സ്വദേശിയായ ഒരു പോലീസ് ഓഫീസർക്കും (26 പുരുഷൻ)  നല്ലേപ്പിള്ളി സ്വദേശിയായ ഒരു വനിതക്കും (55) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 149 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.  

date