Skip to main content

ജില്ലയില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

    ജില്ലയില്‍ ഇന്ന് (ജൂണ്‍ 21) മുതല്‍ മഴയ്ക്ക് സാധ്യത. ജൂണ്‍ 21, 22, 24 തീയതികളില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള മഴയ്ക്കാണ് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, നദിക്കരകളില താമസിക്കുന്നവര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
(എം.പി.എം 2305/2020)
 

date