Skip to main content

കോവിഡ് 19: രോഗവിമുക്തരായി അഞ്ച് പേര്‍  വീടുകളിലേക്ക് മടങ്ങി

   മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് 19 രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. ചികിത്സയിലായിരുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പ്രത്യേക ആംബുലന്‍സുകളിലാണ്  ഇവര്‍   വീടുകളിലേക്ക് മടങ്ങിയത്. പൊന്നാനി ഏഴുവന്‍തുരുത്തി സ്വദേശിനി ആതിര (26), ഊരകം പുത്തന്‍പീടിക സ്വദേശി മന്‍സൂര്‍ അലി (39), മഞ്ചേരി ചെരണി സ്വദേശി അബ്ദുല്‍ കരീം (60), മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി മണികണ്ഠന്‍ (51), എ.ആര്‍ നഗര്‍ കൊടുവായൂര്‍ സ്വദേശി ജയേഷ് (35) എന്നിവരാണ് വിദ്ഗധ ചികിത്സക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.  ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ പ്രകാരം അഞ്ച് പേരും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
(എം.പി.എം 2306/2020)
 

date