Skip to main content

ധനസഹായം : കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍  വിവരങ്ങള്‍ നല്‍കണം

കോവിഡ് - 19  നോടനുബന്ധിച്ചുളള ധനസഹായവിതരണത്തിന് ലേബര്‍ കമ്മീഷ്ണറുടെ ഓഫീസില്‍ നല്‍കുന്നതിനായി കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്‌ട്രേഡ് അംഗങ്ങള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഐ.എഫ്.സി. കോഡ്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ pkdboard@gmail.com ല്‍ ജൂണ്‍ 24 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0491-2515765.

date