Skip to main content
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കുഞ്ചന്‍സ്മാരകത്തില്‍ പച്ചക്കറി തൈ നടുന്നു

കുഞ്ചന്‍സ്മാരകത്തില്‍ സുഭിക്ഷ കേരളം പദ്ധതിയ്ക്ക് തുടക്കം

 

ലക്കിടി കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ സുഭിക്ഷകേരളം പദ്ധതിയ്ക്ക് തുടക്കമായി. പച്ചക്കറി തൈകള്‍ വെച്ച് കുഞ്ചന്‍ സ്മാരകം ചെയര്‍മാന്‍ ഇ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.കെ ചന്ദ്രന്‍ കുട്ടി, ഭരണസമിതി അംഗങ്ങളായ ഐ.എം.സതീശന്‍, എം.രാജേഷ്, കലാപീഠം അധ്യാപകരും, ജീവനക്കാരും തൈ നടീലിലും, വിത്തുകള്‍ പാകലും നടത്തി. പച്ചക്കറി, മറ്റ് ഇതര കൃഷിയെയും പ്രോല്‍സാഹിപ്പിക്കുക എന്നലക്ഷ്യത്തോടെ കവി ഗൃഹത്തിനോട് ചേര്‍ന്നുള്ള തരിശിട്ട  സ്ഥലത്ത് ജൈവകൃഷി രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

date