Skip to main content

വീട്ടുപകരണങ്ങളിലെ ഊർജ്ജകാര്യക്ഷമത:  ഫോൺ  ഇൻ പരിപാടി 24ന്

ഗാർഹിക ഊർജ്ജസംരക്ഷണം  വിഷയമാക്കി എനർജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന വെബിനാറിന്റെ ഭാഗമായി 24ന് പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നു.  വീട്ടുപകരണങ്ങളിലെ ഊർജ്ജസംരക്ഷണം  എന്ന വിഷയവുമായി  ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇ. എം.  സി. യിലെ ഉദ്യോഗസ്ഥൻ  സുഭാഷ് ബാബു ബി. വി   മറുപടി നൽകും.  
വിളിക്കേണ്ട നമ്പർ  1800 425 5256. കൂടുതൽ വിവരങ്ങൾക്ക് 9037984168 എന്ന നമ്പരിലോ  anoopsurendran@keralaenergy.gov.in   എന്ന ഇമെയിലിലോ ബന്ധപ്പെടണം.
പി.എൻ.എക്സ്. 2237/2020

date