Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-06-2020

അപേക്ഷ ക്ഷണിച്ചു

തമിഴ്‌നാട് സര്‍ക്കാരിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി പാസായ ആര്‍മി, എന്‍ എസ് ജി ആന്റ് സി എം ഇ പൂനെ എന്നിവിടങ്ങളില്‍ നിന്ന് ബോംബ് ഡിസ്‌പോസല്‍ ആന്റ് ഡിറ്റെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയതുമായ വിമുക്ത ഭടന്‍മാര്‍  അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30 ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069.  ഇ മെയില്‍:zswokannur@gmail.com.

താല്‍ക്കാലിക നിയമനം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജൂണ്‍ 30 വരെ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്)/ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 (എ എന്‍ എം കോഴ്‌സ്) തസ്തികയില്‍ അടിയന്തര നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.    ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതകള്‍  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജൂണ്‍ 23 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി phc.parassini@gmail.com ല്‍ അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷകരുടെ ഇ മെയില്‍ ഐഡിയും മേല്‍വിലാസവും ഫോണ്‍ നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.  പ്രദേശവാസികള്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.  പ്രായം 40 വയസില്‍ താഴെ.

അപേക്ഷ ക്ഷണിച്ചു

പുഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (എ എന്‍ എം കോഴ്‌സ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍) തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം covid19phcpuzhathy@gmail.com ല്‍ ജൂണ്‍ 23 ന് വൈകിട്ട് നാല് മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.  പ്രായപരിധി 40 വയസില്‍ താഴെ.  പ്രദേശവാസികള്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് ആവശ്യമായ ലാബ് റീ-ഏജന്റ്‌സ്/കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിനും മെഡിക്കല്‍ ഓക്‌സിജന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവ റണ്ണിംഗ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 29 ന് ഉച്ചക്ക് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും

ജില്ലയില്‍ നാളെ മുതല്‍ യെല്ലോ അലേര്‍ട്ട്

ജില്ലയില്‍ നാളെ മുതല്‍ (ജൂണ്‍ 24) ജൂണ്‍ 26 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

date