Skip to main content

അന്താരാഷ്ട്ര യോഗാദിനം, സംഗീത ദിനം, പിതൃദിനം എന്നിവ ആചരിച്ചു

കണ്ണൂര്‍ ഗവ. വൃദ്ധ സദനത്തില്‍ അന്താരാഷ്ട്ര യോഗാദിനം, സംഗീത ദിനം, പിതൃദിനം എന്നിവ വിപുലമായി ആചരിച്ചു.  സൂപ്രണ്ട് ബി മോഹനന്‍ ദിനാചരണങ്ങള്‍ ഉദ്ഘാടനം ചെയ്തു.  യോഗ തെറാപ്പിയും മ്യൂസിക് തെറാപ്പിയും  മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.  ചേതന യോഗ സംസ്ഥാന ഉപാധ്യക്ഷന്‍ ബ്രഹ്മശ്രീ ബാലകൃഷ്ണ സ്വാമി യോഗാ ദിന സന്ദേശവും ഹോമിയോ ഡോക്ടറും സംഗീതജ്ഞനുമായ ഡോ സി വിജയന്‍ സംഗീതദിന സന്ദേശവും അഴീക്കോട് ഗ്രാമപഞ്ചായത്ത് അംഗം ടി പി ശ്രീലത പിതൃദിന സന്ദേശവും നല്‍കി.  ഗവ. വൃദ്ധസദനം മേട്രണ്‍ ജ്യോത്സ്‌ന മുരളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ അരവിന്ദ് എസ് പണിക്കര്‍, കെ സി ഗംഗാധരന്‍,  ടി പി സിന്ധുമോള്‍ എന്നിവര്‍ സംബന്ധിച്ചു

date