Skip to main content

കോർപ്പറേഷൻ യോഗത്തിൽ പങ്കെടുത്തവർക്ക് ക്വാറന്റീൻ നിർദ്ദേശിച്ച് മെഡിക്കൽ ബോർഡ്

തൃശൂർ കോർപ്പറേഷനിൽ ജൂൺ 15 ന് നടന്ന യോഗത്തിൽ പങ്കെടുത്ത 18 പേർ വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് മെഡിക്കൽ ബോർഡ് യോഗം നിർദ്ദേശിച്ചു. ഈ യോഗത്തിൽ പങ്കെടുത്ത ആരോഗ്യവിഭാഗം ജീവനക്കാരിക്ക് 21 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം പുറപ്പെടുവിച്ചത്. പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്ന രോഗലക്ഷണങ്ങൾ ഇല്ലാത്തവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഇക്കാലയളവിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ആ വിവരം ദിശയിൽ റിപ്പോർട്ട് ചെയ്യണം. ഹൈറിസ്‌ക്ക് വിഭാഗത്തിൽപ്പെടുന്ന 6 പേർ 14 ദിവസത്തേക്ക് ക്വാറന്റീനിലും തുടർന്നുളള 14 ദിവസം നിരീക്ഷണത്തിൽ കഴിയുകയും വേണമെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.

date