Skip to main content

ധനസഹായം ലഭിക്കാത്ത തയ്യൽ തൊഴിലാളികൾക്ക് അപേക്ഷിക്കാം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ധനസഹായം ലഭ്യമാകാത്ത തയ്യൽ തൊഴിലാളികൾക്ക് അപേക്ഷിക്കാം. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായത്തിന് ഇനിയും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കാണ് അവസരം. www.tailorwelfare .in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിച്ച് നാളിതുവരെ ധനസഹായം ലഭ്യമാകാത്ത തൊഴിലാളികൾ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ടിന്റെ പകർപ്പ്, ക്ഷേമനിധി ഐ ഡി കാർഡ് പകർപ്പ് എന്നിവ അയ്ക്കണം. വിലാസം - ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, അയ്യന്തോൾ, തൃശൂർ 680003. ഫോൺ 0487 2364443.

date