Skip to main content

മെഡിക്കൽ കോളേജ് ഒ പിയിലെ തിരക്ക് കുറയ്ക്കാൻ ക്രമീകരണം ഏർപ്പെടുത്തി

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ഒ പി വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തി. നിലവിലെ മെഡിസിൻ, പൾമണോളോജി, പീഡിയാട്രിക്‌സ്, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ ഒ പി സേവനങ്ങൾ നെഞ്ച് രോഗാശുപത്രിക്ക് പിന്നിലുളള ചൈൽഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സൈക്യാട്രി ഒ പി സേവനം ജെറിയാട്രിക് കെയർ സെന്ററിലേക്കും മാറ്റും. ജൂൺ 24 ബുധനാഴ്ച മുതൽ പുതിയ ക്രമീകരണം നിലവിൽ വരും. ഒ പി ടിക്കറ്റ്, രക്തപരിശോധന, ഇസിജി, ഫാർമസി മുതാലയ സേവനങ്ങൾ ഇവിടെ ലഭിക്കും. ഇവിടെയ്ക്കുളള രോഗികൾ നേരിട്ട് പുതിയ ഒ.പിയിലേക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date