Skip to main content

ഞാറ്റുവേല ചന്ത: ജില്ലാതല ഉദ്ഘാടനം

ഞാറ്റുവേല ചന്തയുടെ ജില്ലാതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്തയുടെ ഭാഗമായി വിവിധയിനം പച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിൽപ്പനയും പ്രദർശനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജെ.ഡിക്സൻ, അഡ്വ.ജയന്തി സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി ശിവരാജൻ, ജയശ്രീ കൊച്ചുഗോവിന്ദൻ, ആത്മ പ്രൊജക്ട് ഡയറക്ടർ പി.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

date