Skip to main content

കൊടുങ്ങല്ലൂർ നഗരസഭയിൽ ചൊവ്വാഴ്ച (ജൂൺ 23) മുതൽ സന്ദർശകർക്ക് നിയന്ത്രണം

കൊടുങ്ങല്ലൂർ നഗരസഭ ഓഫീസിൽ ചൊവ്വാഴ്ച (ജൂൺ 23) മുതൽ സന്ദർശകർക്ക് ക്രമീകരണം ഏർപ്പെടുത്തി. സർക്കാർ ഉത്തരവ് പ്രകാരം പകുതി ജീവനക്കാർ മാത്രം ജോലിക്കെത്തുന്നത് കാരണമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ജനങ്ങൾക്ക് നഗരസഭ ഓഫീസ് സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെട്ടിട നിർമ്മാണ അപേക്ഷകൾ, ജനന-മരണ സർട്ടിഫിക്കറ്റുകൾ, ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾ, വസ്തുനികുതി ഒടുക്കൽ എന്നീ സേവനങ്ങൾക്കായി നഗരസഭയിലേക്ക് നേരിട്ട് വരേണ്ടതില്ല. റവന്യൂ-9446994981,9746211911, ഹെൽത്ത്: 9633337147, 9995937317, എൻജിനീയറിങ്: 9497803400, ക്ഷേമപെൻഷനുകൾ: 9946330156, ടൗൺ പ്ലാനിങ്: 9567241941 എന്നീ സെക്ഷനുകളിൽ വിളിച്ചതിനു ശേഷം മാത്രമാണ് എത്തേണ്ടത്. അപേക്ഷ സമർപ്പിച്ച ദിവസം തന്നെ സേവനങ്ങൾ വേണമെന്ന നിർബന്ധം ഈ സാഹചര്യത്തിൽ ജനങ്ങൾ ഉന്നയിക്കരുതെന്നും കുറഞ്ഞത് മൂന്നു ദിവസത്തെ സാവകാശം നടപടിക്രമങ്ങൾക്ക് വേണമെന്നും നഗരസഭാ സെക്രട്ടറി ടി ആർ സുജിത് അറിയിച്ചു.  

date