Skip to main content

കുമ്മങ്ങോട്ട് താഴം- പെരുവട്ടിപ്പാറ റോഡ് പ്രവൃത്തി  ഉദ്ഘാടനം ചെയ്തു

 

 

 സംസ്ഥാനം നേരിട്ട എല്ലാ മഹാമാരികളെയും മറികടന്നുകൊണ്ട് നവകേരളം സൃഷ്ടിക്കാനുള്ള ദൗത്യത്തിലാണ് സർക്കാരെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കുമ്മങ്ങോട്ട്താഴം-പെരുവട്ടിപ്പാറ റോഡ്  പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  2.33 കോടി രൂപ ചെലവഴിച്ച് ബിഎം ബിസി നിലവാരത്തിലാണ് രണ്ടര കിലോമീറ്റർ റോഡ് നിർമ്മാണം നടത്തുക.

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.അപ്പുകുട്ടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.കെ നീന, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം  സി.പി ബിനോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

date