Skip to main content

സ്ഥാപന നിരീക്ഷണത്തിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തണം

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ ജില്ലയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ വീടുകളില്‍ ക്വാറന്റയിന്‍ സൗകര്യമില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍ ചെയ്യുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തരമായി പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തി വിവരം തഹസീല്‍ദാര്‍മാക്ക് നല്‍കി പകര്‍പ്പ് ഹാജരാക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് അറിയിച്ചു.
ഹോം ക്വാറന്റയിനില്‍ പ്രവേശിക്കാനെത്തുന്ന പ്രവാസികളെ പ്രദേശവാസികള്‍ തടയിന്നത് ഉള്‍പ്പടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടത്തണം.
പെയ്ഡ് ക്വാറന്റയിന്‍ സെന്ററുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് എറ്റെടുത്ത് നടപ്പാക്കണം. അന്തേവാസികള്‍ക്കുള്ള മറ്റ് ഭൗതിക സാഹചര്യങ്ങള്‍(ബെഡ്ഷീറ്റ്, പില്ലോ ഉള്‍പ്പടെ) ഗ്രാമപഞ്ചായത്തുകളുടെ ചുമതലയില്‍ നിര്‍വഹിക്കണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1685/2020)

 

date