Skip to main content

ജില്ലാതല ഞാറ്റുവേല ചന്ത ഇന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 

 

ഞാറ്റുവേല ചന്ത ജില്ലാതല ഉദ്ഘാടനം വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഇന്ന് (ജൂണ്‍ 22) വൈകീട്ട് മൂന്ന്  മണിക്ക് തൊഴില്‍ എക്‌സെസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.

ഇന്ന് (ജൂണ്‍ 22) മുതല്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കൃഷി ഭവനുകളും കേന്ദ്രീകരിച്ച് കര്‍ഷകസഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കും. ഞാറ്റുവേലചന്തകള്‍ മുഖേന ഗുണനിലവാരമുളള നടീല്‍വസ്തുക്കളുടെ വില്പനയും ഉണ്ടായിരിക്കും. പച്ചക്കറിവികസന പദ്ധതി പ്രകാരം രൂപീകരിക്കപ്പെട്ട ക്ലസ്റ്റര്‍ നഴ്‌സറികള്‍/കാര്‍ഷിക കര്‍മ്മസേന/അഗ്രോ സര്‍വീസ് സെന്റര്‍ നഴ്‌സറികള്‍, കൃഷിവകുപ്പ് സാമ്പത്തികസാങ്കേതികസഹായം നല്‍കുന്ന നഴ്‌സറികള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വി.എഫ്.പി.സി.കെ, കാര്‍ഷികസര്‍വകലാശാല, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന വിത്തുകളും നടീല്‍വസ്തുക്കളുമാണ് ഞാറ്റുവേല ചന്തകളില്‍ വില്‍പന നടത്തുക.

കര്‍ഷകര്‍ പരമ്പരാഗതമായി സംരക്ഷിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന വിത്തിനങ്ങളുടെ വില്‍പ്പനയും പരസ്പര കൈമാറ്റവും ഇതോടൊപ്പം സംഘടിപ്പിക്കുന്നതായിരിക്കും.  
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുളള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും കര്‍ഷകസഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുന്നത്.

 

date