Skip to main content

ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യം:  സ്‌കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം

ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ്,അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.സി.-ഐ.സി.എസ്.ഇ.അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി ജൂലൈ 31 നകം  പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അര്‍ഹരായ തുക വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറും.വിശദ വിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും, ംംം.യരററ.സലൃമഹമ.ഴീ്.ശി ലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ  മേഖലാ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍  0495 2377786 

date