Skip to main content

ജാഗ്രത നിര്‍ദേശങ്ങളുമായി മാനന്തവാടി നഗരസഭ

കോവിഡ് പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭ ഓഫീസില്‍  വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ പ്രതിരോധ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അറിയിച്ചു. ഓഫീസിലെത്തുന്നവര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം,
· സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, സന്ദര്‍ശന സമയം, ഫോണ്‍ നമ്പര്‍, കാണേണ്ട ഉദ്യോഗസ്ഥരുടെ പേര് എന്നിവ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.
· ഒരേ സമയം 5 ല്‍ കൂടുതല്‍ ആളുകളെ ഓഫീസിനുള്ളില്‍ പ്രവശിപ്പിക്കില്ല.
· പൊതുജനങ്ങള്‍ പരമാവധി ഓഫീസില്‍ നേരിട്ട് വരാതെ വിവിധ സേവനങ്ങള്‍ക്കായി നഗരസഭയുടെ mndymunicipality@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കേണ്ടതാണ്.
· ഫയല്‍ സംബന്ധമായ അന്യോഷണങ്ങള്‍ നഗരസഭയുടെ 04935 240253 എന്ന ഫോണ്‍ നമ്പര്‍ മുഖേന നടത്തണം.
· നഗരസഭയില്‍ അത്യാവശ്യമായി എത്തേണ്ട പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം വിസിറ്റേഴ്‌സ് ഐല്‍പ്പ് ഡെസ്‌ക് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
· നഗരസഭാ സെക്രട്ടറി, നഗരസഭാ ചെയര്‍മാന്‍  എന്നിവരെ അടിയന്തിരമായി കാണേണ്ടവര്‍ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്.
· നഗരസഭ ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
· പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള കൈ സാനിറ്റെസ് ചെയ്യുന്നതിനുള്ള സംവിധാനം നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.
· പൊതുജനങ്ങള്‍ നഗരസഭാ പരിസരത്ത് കൂട്ടംകൂടി നില്‍ക്കുകയോ തുപ്പുകയോ മറയില്ലാതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാന്‍ പാടുള്ളതല്ല.
· 10 വയസ്സില്‍ താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ ഓഫീസ് സന്ദര്‍ശിക്കാന്‍ പാടുള്ളതല്ല.
· നഗരസഭാ പരിസരത്തുള്ള ക്യാന്റീനുകള്‍, ഭക്ഷണശാലകള്‍ കോവിഡ് 19 മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
 

date