Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് ആറ്, പത്ത് വയസ്സുള്ള ആൺകുട്ടികൾക്ക്‌ ഉൾപ്പെടെ 16 പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു. 11 പേർക്ക് രോഗമുക്തി 

 

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 22)ആറ്, പത്ത് വയസ്സുള്ള ആൺകുട്ടികൾക്ക്‌ ഉൾപ്പെടെ 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 11 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

ഖത്തർ-3
വാളയാർ പാമ്പുപാറ സ്വദേശി (26 പുരുഷൻ),

പുതുപ്പരിയാരം സ്വദേശി (41 പുരുഷൻ),

മൂത്താന്തറ സ്വദേശി (31 പുരുഷൻ)

തമിഴ്നാട്-4
പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശി (40 സ്ത്രീ).ഇവരുടെ കൂടെ വന്നതും കുടുംബാംഗങ്ങളുമായ രണ്ടുപേർക്ക് ജൂൺ 20ന് രോഗം സ്ഥിരീകരിച്ചിരുന്നു,

നെന്മാറ പേഴുമ്പാറ സ്വദേശി (25 പുരുഷൻ),

എരുമയൂർ സ്വദേശികളായ  അമ്മയും (38) മകനും (10)

ബഹ്റിൻ-1
കോട്ടായി സ്വദേശി (25 പുരുഷൻ)

മഹാരാഷ്ട്ര-1
കണ്ണമ്പ്ര സ്വദേശി (27 പുരുഷൻ)

സൗദി-1
നെന്മാറ പോത്തുണ്ടി സ്വദേശി (34 പുരുഷൻ)

യുഎഇ-3
കൊപ്പം കിഴ്മുറി സ്വദേശി (ആറ്, ആൺകുട്ടി),  കൂടെ വന്നിട്ടുള്ള അമ്മക്‌കും സഹോദരനും ജൂൺ 17 ന് രോഗം സ്ഥിരീകരിച്ചിരുന്നു.

അമ്പലപ്പാറ സ്വദേശി (26 പുരുഷൻ),

അകത്തേത്തറ സ്വദേശി (36 പുരുഷൻ)

പഞ്ചാബ്-1
മലമ്പുഴ കടുക്കാംകുന്നം സ്വദേശി (27 പുരുഷൻ)

ഡൽഹി-1
കോങ്ങാട് മുച്ചീരി സ്വദേശി (22 സ്ത്രീ)

കുവൈത്ത്-1
മങ്കര സ്വദേശി (31 പുരുഷൻ)

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 154 ആയി.മഞ്ചേരിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ചുപേരിൽ ഒരാൾ ഇന്ന് രോഗമുക്തനായി ആശുപത്രി വിട്ടു. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്. 
 

date