Skip to main content

വിദേശത്തുനിന്നോ അന്യ സംസ്ഥാനങ്ങളിൽ നിന്നോ വരുന്നവരുടെ വിവരം മുൻകൂട്ടി നൽകണം

 

ആലപ്പുഴ: വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ ജില്ലയിൽ എത്തുന്നവരുടെ കുടുംബാംഗങ്ങൾ അതത് പഞ്ചായത്ത്-മുനിസിപ്പല്‍ സെക്രട്ടറിമാരെ ഫോൺ വഴി മുൻകൂട്ടി വിവരം അറിയിക്കണമെന്ന് ജില്ല കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. ഹോം ക്വാറന്റൈൻ , ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യങ്ങൾ അവലോകനം ചെയ്യുന്നതിന് കളക്ട്രേറ്റിൽ കൂടിയ യോഗത്തിലാണ് തീരുമാനം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷൻ ഓൺലൈനായി ചെയ്യണം

 

ആലപ്പുഴ: കോവിഡുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെ വിവിധ റെയില്‍വേസ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ മറ്റ് ജില്ലകളിലേക്കും ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും എത്തിക്കുന്നതിനുള്ള ചുമതല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ ഏല്‍പ്പിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ കൂടുതലായി ഓഫീസില്‍ എത്തുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ www.eemployment.kerala.gov.in എന്ന വിലാസത്തില്‍ ഓണ്‍ലൈനായി ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date