Skip to main content

ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

 

 

ആലപ്പുഴ: ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പ് നടത്തുന്ന വിദ്യാകിരണം,വിദ്യാജ്യോതി,സ്വാശ്രയ, പരിരക്ഷ,വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതികളിൽ ധനസഹായം ലഭിക്കുന്നതിന് ജില്ലയിലെ അർഹരായ ഗുണഭോക്താക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 31നകം ജില്ല സാമൂഹ്യനീതി ഓഫീസിൽ നൽകണം. അപേക്ഷഫോമുകളും വിശദ വിവരങ്ങളും www.sjd.keral.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0477 2253870.
 

കർഷകത്തൊഴിലാളി ധനസഹായത്തിന് 26നകം അപേക്ഷിക്കണം

 

ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തിൽ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ അനുവദിച്ച ആയിരം രൂപ ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 26 ആണെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. www karshakathozhilali.org എന്ന വെബ്‌സൈറ്റോ karshakathozhilali എന്ന മൊബൈൽ ആപ്പോ മുഖേന അക്ഷയ കേന്ദ്രങ്ങളിലൂടെയും മൊബൈലിലൂടെയും അപേക്ഷിക്കാം. നിലവിൽ കുടിശ്ശികയുള്ളവർ ഉൾപ്പെടെ എല്ലാ അംഗങ്ങളും ധനസഹായത്തിന് അർഹരാണ്. ഫോൺ: 0477 2264923.

date