Skip to main content

കഞ്ഞിക്കുഴിയില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും

ആലപ്പുഴ :  സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഞാറ്റുവേല ചന്തയും കര്‍ഷക സഭയും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു അധ്യക്ഷത വഹിച്ചു. ഫല വൃക്ഷ തൈകളും പച്ചക്കറി തൈകളും വളവും കര്‍ഷകര്‍ക്കു വിതരണം ചെയ്തു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈ, കുടംപുളി, റംബൂട്ടാന്‍, വാഴവിത്ത്, പച്ചക്കറി തൈകള്‍, വളം എന്നിവ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി. ലളിത, കൃഷി ഓഫീസര്‍ ജാനിഷ് റോസ് എന്നിവര്‍ പങ്കെടുത്തു. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും പ്രസിഡന്റ് അഡ്വ. പ്രിയേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്തിലെ ഞാറ്റുവേല ചന്ത കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥന്‍ അധ്യക്ഷത വഹിച്ചു.
മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിന് പുറമെ ഇടവിള കൃഷിക്കാവശ്യമായ ചേന, കാച്ചില്‍, കപ്പക്കൊമ്പ്, പച്ചക്കറി വിത്തുകള്‍, വളങ്ങള്‍ എന്നിവയും വിതരണം ചെയ്തു. പഞ്ചായത്തിലെ കാര്‍ഷിക സേന ഉല്‍പാദിപ്പിച്ച തൈകളാണ് വിതരണം ചെയ്തത്. പൊന്നാട് പെരുംതുരുത്ത് പാടശേഖരം, തെക്കേക്കരി പാടശേഖരത്തിലും വിത പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഞ്ജു രവികുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രജനി, കൃഷി ഓഫീസര്‍ വി വി റജി തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മ പഞ്ചായത്തില്‍ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് ബാബു ആന്റണി ഞാറ്റുവേല ഉദ്ഘാടനം ചെയ്തു.
 

date