Skip to main content

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഞാറ്റുവേല ചന്ത അഡ്വ. എ.എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സഭയില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കര്‍ഷകര്‍ പങ്കെടുത്തു. തിരുവാതിര ഞാറ്റുവേല നടീല്‍ ഉത്സവത്തിന്റെ ഭാഗമായി കര്‍ഷകര്‍ ചേര്‍ന്ന് തുറവൂര്‍ തിരുമല ദേവസ്വം ബോര്‍ഡ് വക സ്ഥലത്ത് തെങ്ങിന്‍ തൈ നട്ടു.  കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍, വിത്തുകള്‍, ജൈവ രോഗനിയന്ത്രണ ഉപാധികള്‍, മറ്റ് കാര്‍ഷിക ഉല്‍പ്പാദനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു.
വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫല വൃക്ഷ തൈകള്‍, വാഴ വിത്ത്, വളങ്ങള്‍, ജൈവ കീടനാശിനികള്‍, ഗ്രോ ബാഗുകള്‍ തുടങ്ങിയവ വിപണനത്തിനായി ഞാറ്റുവേല ചന്തയില്‍ ഒരുക്കിയിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റെയ്ച്ചല്‍ സോഫിയ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date