Skip to main content

ചെങ്ങന്നൂര്‍ ബ്ലോക്ക്തല ഞാറ്റുവേല ചന്തയും കര്‍ഷക സഭയും

ആലപ്പുഴ: ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്തല ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സജി ചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫല വൃക്ഷ തൈകള്‍, വാഴ വിത്ത്, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍, ഗ്രോ ബാഗുകള്‍ എന്നിവയും അച്ചാറുകളും വിപണനത്തിനായി ഒരുക്കിയിരുന്നു. വാഴ വിത്ത്, പ്ലാവ്, കറിവേപ്പ്, ഞാവല്‍, പപ്പായ, തെങ്, ഞാവല്‍, മുരിങ്ങ തുടങ്ങിയവയുടെ തൈകളും, കുരുമുളക് വള്ളിയും സൗജന്യമായി വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും ഞാറ്റുവേല ചന്തയും, കര്‍ഷകസഭയും സംഘടിപ്പിച്ചു.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, മുളകുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി, കൃഷി ഓഫീസര്‍ ആര്യ നാഥ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
 

date