Skip to main content

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

ആലപ്പുഴ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ ഞാറ്റുവേല ചന്ത ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫല വൃക്ഷ തൈകള്‍, വാഴ വിത്ത്, വളങ്ങള്‍, ജൈവ കീടനാശിനികള്‍, ഗ്രോ ബാഗുകള്‍ തുടങ്ങിയവ ഞാറ്റുവേല ചന്തയില്‍ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് സൗജന്യമായി കറിവേപ്പ്, വാഴ വിത്ത്, ഫലവൃക്ഷ തൈ എന്നിവയും വിതരണം ചെയ്തു.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കര്‍ഷകര്‍ കാര്‍ഷിക സഭയില്‍ പങ്കെടുത്തു. കൃഷി വകുപ്പിന് കീഴിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പദ്ധതികളും കര്‍ഷകരുടെ പ്രതിസന്ധികളും ചര്‍ച്ച ചെയ്തു. പാണാവള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല സെല്‍വരാജ്, വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണന്‍, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുടയ്ക്കല്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറെക്ടര്‍ രമ ദേവി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.എ സിറാജുദ്ധീന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date