Skip to main content

അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

 വനിതാ ശിശു വികസന വകുപ്പിന്‍റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഗവൺമെന്‍റ് ചില്‍ഡ്രന്‍സ് ഹോമില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡെവലപ്മെന്‍റ് സ്റ്റഡീസിലെ യോഗാ സെന്‍റര്‍ ഡയറക്ടര്‍ ഡോ. ഹരി ലക്ഷ്മീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. 

 യോഗാ പരിശീലകന്‍ സഞ്ജയ് ആനന്ദ്, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബിന്ദു ഭായ്, ചൈല്‍ഡ് വെല്‍ഫയര്‍ ഇന്‍സ്പെക്ടര്‍ സെയ്തലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date