Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് ഗ്രാമപഞ്ചായത്തുകള്‍ സംഭാവന നല്‍കി

ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍റ്സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100,101 രൂപ സംഭാവന നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.ബി പത്മകുമാരി, ജില്ലാ പ്രസിഡന്‍റ് സൂസി ഫിലിപ്പ്, സെക്രട്ടറി രാധാ ശ്രീനിവാസന്‍, വൈസ് പ്രസിഡന്‍റ് കെ.ആര്‍ സോഹന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജനയ്ക്ക് ചെക്ക് കൈമാറി. സമ്പാദ്യ ഭവന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതി ദാമോദരന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഷിബു എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

date