Skip to main content

ദുരന്തനിവാരണം; അപകടകരമായ മരങ്ങള്‍ മുറിച്ചു നീക്കണം

 

കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളുടെയും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചു നീക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അതത് വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇവ നീക്കം ചെയ്യേണ്ടത്.

ഉത്തരവ് പാലിക്കാത്തപക്ഷം  മരങ്ങള്‍ വീണ് ഉണ്ടാകുന്ന അപടകടങ്ങളുടെ ഉത്തരവാദിത്വവും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യതയും ഇവര്‍ക്കായിരിക്കും. വകുപ്പുകളുടെ ഭൂമിയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് വകുപ്പുകള്‍ പണം കണ്ടെത്തേണ്ടതാണെന്നും ഇതുമായി ബന്ധപ്പെട്ട്  തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ നിര്‍ദേശമുണ്ട്.

date