Skip to main content

ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി: താനൂര്‍ - തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു

    ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ - തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. സംസ്ഥാനത്ത് പത്ത് പാലങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍മാണാനുമതി നല്‍കിയതില്‍ താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലവും ഉള്‍പ്പെടും. സ്ഥലമെടുപ്പ് ഭൂരിഭാഗവും പൂര്‍ത്തീകരിച്ച് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതോടെ ഓഗസ്റ്റില്‍ താനൂരില്‍ റെയില്‍പ്പാലം നിര്‍മാണം ആരംഭിക്കാന്‍ അനുകൂല സാഹചര്യമൊരുങ്ങി. റെയില്‍ പാളങ്ങള്‍ക്ക് മുകളിലൂടെ കടന്നു പോകുന്ന പാലത്തിന്റെ ഭാഗങ്ങളില്‍ സ്റ്റീല്‍ ഉപയോഗിച്ച് പ്രവൃത്തി നടത്തുമെന്നതാണ് താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലത്തിന്റെ പ്രത്യേകത. സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ വളരെ വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകുമെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. 
    റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് പാലത്തിന്റെ നിര്‍മാണ മേല്‍നോട്ടം. ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന താനൂര്‍ - തെയ്യാല റോഡിലുള്ള ഗതാഗത കുരുക്കിന് റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകും. താനൂരില്‍ നിന്ന് തെയ്യാല - വെന്നിയൂര്‍ വഴി കോഴിക്കോട്- തൃശൂര്‍ ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്താനാകും. തിരൂരങ്ങാടിയിലെ കൊടിഞ്ഞി ചെമ്മാട്,  പാണ്ടിമുറ്റം, താനാളൂര്‍, വൈലത്തൂര്‍ വഴി പുത്തനത്താണി എന്നിവിടങ്ങളിലേക്കും വേഗത്തില്‍ എത്താം. 
(എം.പി.എം 2317/2020)
 

date