ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യം: വിവരങ്ങള്‍ നല്‍കണം
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ് എയ്ഡഡ്/ സി.ബി.എസ്.സി.-ഐ.സി.എസ്.ഇ.അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതര്‍ ജൂലൈ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായാണ് വിവരങ്ങള്‍ നല്‍കേണ്ടത്. അര്‍ഹരായ വിദ്യാര്‍ഥികളുടെ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. വിശദ വിവരങ്ങള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍:0495 2377786 (കോഴിക്കോട് മേഖലാ ഓഫീസ്).
(എം.പി.എം 2322/2020)
- Log in to post comments