Skip to main content

പൊതുജനപരിഹാര അദാലത്ത്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

    കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവിധ താലൂക്കുകളില്‍ നടത്തുന്ന ജില്ലാകലക്ടറുടെ പൊതുജന പരിഹാര അദാലത്തിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് ജൂണ്‍ 24 ഉച്ചക്ക് രണ്ടിന് സൂം ആപ്പ് മുഖേന പരിശീലനം നടത്തുമെന്ന് എ.ഡി.എം അറിയിച്ചു.   ഓണ്‍ലൈന്‍ പരിശീലന ക്ലാസില്‍ പങ്കെടുത്തിട്ടില്ലാത്ത ജില്ലാതല ഓഫീസര്‍മാരും അവരുടെ സബ് ഓഫീസര്‍മാരും ക്ലാസില്‍ പങ്കെടുക്കണം. ഓണ്‍ലൈനായി പങ്കെടുക്കുന്നതിന് കണക്റ്റിവിറ്റി പ്രശ്‌നങ്ങളുള്ളവര്‍ അദാലത്ത് ദിവസം കലക്ടറേറ്റില്‍ ഹാജരാകണം. എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ 8907427908, 9447439499 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ജൂണ്‍ 25ന് തിരൂരങ്ങാടി താലൂക്കിലും 29ന് കൊണ്ടോട്ടിയിലും 30ന് നിലമ്പൂര്‍ താലൂക്കിലുമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി അദാലത്ത് സംഘടിപ്പിക്കുന്നത്.
(എം.പി.എം 2326/2020)
 

date