Skip to main content

പൊന്നാനിയില്‍ ഞാറ്റുവേല ചന്തയ്ക്കും തെങ്ങിന്‍ തൈകള്‍ വിതരണത്തിനും  തുടക്കം

    സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ 3,000 തെങ്ങിന്‍ തൈകളുടെ വിതരണത്തിനും ഞാറ്റുവേല ചന്തയ്ക്കും തുടക്കമായി.   നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കുറിയ  ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകളാണ് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്. 250 രൂപ വില വരുന്ന ഒരു തെങ്ങിന്‍ തൈയ്ക്ക്  63 രൂപ നിരക്കിലാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഒരാള്‍ക്ക് പരമാവധി അഞ്ച് തെങ്ങിന്‍ തൈകള്‍ നല്‍കും. 2,000 തെങ്ങിന്‍ തൈകള്‍ ഈഴുവത്തിരുത്തി കൃഷിഭവന്‍ മുഖേനയും  1,000 തൈകള്‍ പൊന്നാനി കൃഷി ഭവന്‍ മുഖേനയുമാണ് വിതരണം ചെയ്യുന്നത്. കൂടാതെ കര്‍ഷക വാര്‍ഡു സഭകളുടെ മുനിസിപ്പല്‍ തല ഉദ്ഘാടനവും സംഘടിപ്പിച്ചു. പച്ചക്കറി തൈകളും നേന്ത്രവാഴ കന്നുകളും സൗജന്യമായി വിതരണം ചെയ്തു.
    ഈഴുവത്തിരുത്തി കൃഷി ഭവനില്‍  നടന്ന പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ പി.എസ് സലീം അധ്യക്ഷനായ ചടങ്ങില്‍  കൗണ്‍സിലര്‍മാരായ കെ.പി ശ്യാമള, സുധ, പി.ധന്യ, കെ.പി വല്‍സല, സി.ഡി.എസ് പ്രസിഡന്റ് ഷാലി പ്രദീപ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ റംലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
(എം.പി.എം 2329/2020)
 

date