Skip to main content

കോവിഡ് രോഗവിമുക്തരായി 20 പേര്‍ കൂടി ആശുപത്രി വിട്ടു

    കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 20 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. പെരുമണ്ണ സ്വദേശി നിയാസ് (35), തെന്നല സ്വദേശികളായ  അബ്ദുറഹിമാന്‍ (27), റഷീദ് (36),  അലി അക്ബര്‍ (41), വാലില്ലാപ്പുഴ സ്വദേശി മാഹിര്‍ സയിന്‍ (3), വഴിക്കടവ് സ്വദേശിനി ജിന്‍ഷ സെബാസ്റ്റ്യന്‍ (22), കല്പകഞ്ചേരി സ്വദേശിനി കദീജ (65), തിരൂരങ്ങാടി സ്വദേശിനി ഷംന (25), ഇരിങ്ങാലക്കുട സ്വദേശി ഷിനോജ് (39), വേങ്ങര സ്വദേശി മൊയ്ദീന്‍ (34), നീലഞ്ചേരി സ്വദേശിനി ഉനൈസ (30), മംഗലം സ്വദേശി പ്രഭാകരന്‍ (65), എടക്കര സ്വദേശിനി ബ്ലൈനി ബേബി (24), ആലങ്കോട് സ്വദേശി ഷൗക്കത്തലി (36), നെടുവ സ്വദേശി ഷൗക്കത്തലി (57), വെട്ടത്തൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ (57), കാടാമ്പുഴ സ്വദേശി സഫ്വാന്‍ (19), ആനമങ്ങാട് സ്വദേശിനി ഷീബ (31), മാറഞ്ചേരി സ്വദേശി അച്ചു (66), വാഴയൂര്‍ സ്വദേശിനി ഷംന (23) എന്നിവരാണ് രോഗമുക്തരായത്. പ്രത്യേക ആംബുലന്‍സുകളില്‍ ആരോഗ്യവകുപ്പ്  ഇവരെ വീടുകളില്‍ എത്തിച്ചു.  ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ പ്രകാരം ഇരുപത്  പേരും 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
(എം.പി.എം 2330/2020)
 

date