Skip to main content

റിസർച്ച് അസോസിയേറ്റ് ഇന്റർവ്യൂ

കേരള സംസ്ഥാന പ്ലാനിംഗ് ആന്റ് എക്കണോമിക് അഫയേഴ്‌സ് (സി.പി.എം.യു) വകുപ്പിൽ റിസർച്ച് അസോസിയേറ്റുമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂൺ 24, 25, ജൂലൈ രണ്ട്, മൂന്ന് തിയതികളിൽ തിരുവനന്തപുരത്ത് തൈക്കാടുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ നടത്തും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലെ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇ-മെയിൽ, സ്പീഡ് പോസ്റ്റ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂവിന്റെ വിശദാംശങ്ങൾ www.cmdkerala.net ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 2249/2020

date