Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-06-2020

 

ജെ ഡി സി; 30 വരെ അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തിലേക്ക് 2020-21 വര്‍ഷത്തെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ ഡി സി) പ്രവേശനത്തിന് എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വൈകുന്നേരം അഞ്ച് മണി വരെ ദീര്‍ഘിപ്പിച്ചു.  ഫോണ്‍: 0497 2706790, 9747110083

ലെവല്‍ക്രോസ് അടച്ചിടും

കണ്ണപുരം - അഞ്ചാംപീടിക റോഡില്‍ പാപ്പിനിശ്ശേരി- കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 252 ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ 24 ന് രാവിലെ എട്ട് മണി മുതല്‍ 25 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓ
ഫീസിന്റെ പരിധിയില്‍ ഉത്തൂര്‍, കോട്ടയംതട്ട്, കൂളാമ്പി, കാവുംകുടി, കുണ്ടേരി, ഭൂദാനം, തോപ്പിലായി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സാമൂഹ്യ പഠനമുറികളില്‍ വിക്ടേഴ്സ് ഡി ടി എച്ച് കണക്ഷന്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 29 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 9496070401.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ജിമ്മിലെ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും പുതിയ ജിമ്മിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ രണ്ടിന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

അപേക്ഷ ക്ഷണിച്ചു

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് - സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആട്ടിന്‍കൂട്, പശുതൊഴുത്ത്, കോഴിക്കൂട്, കിണര്‍, കിണര്‍ റീചാര്‍ജ്ജിംഗ്, കംപോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, അസോള ടാങ്ക്, ഫാം പോണ്ട്, മത്സ്യം വളര്‍ത്തുന്നതിനുള്ള കുളം എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്ത് ഓഫീസുമായോ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടണം.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് പുതുതായി ജോബ് കാര്‍ഡ് ആവശ്യമുള്ളവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പു സഹിതം ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം

date