Skip to main content

നിരീക്ഷണത്തിൽ കഴിഞ്ഞ ക്ഷീരകർഷകർക്ക് ആനുകൂല്യം നൽകി

കോവിഡ് 19 ന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയേണ്ടിവന്ന ക്ഷീര കർഷകർക്ക് കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ഒരു പശുവിന് 50 കി.ഗ്രാം വീതം രണ്ട് ചാക്ക് കാലിത്തീറ്റയാണ് അനുകൂല്യമായി നൽകിയത്. കൂടാതെ 2019ലെ പ്രളയത്തിൽ കന്നുകാലികളെ നഷ്ടപ്പെടുകയും തൊഴുത്തുകൾ നശിച്ചുപോകുകയും ചെയ്ത കർഷകർക്കും വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ഇവരിൽ പശുക്കുട്ടികളെ നഷ്ടപ്പെട്ടവർക്ക് 500 രൂപയും തൊഴുത്ത് നശിച്ചവർക്ക് 200 രൂപയുമാണ് നൽകിയത്. കൃഷിക്കാർക്കുള്ള ചെക്കുകളുടെയും കാലിത്തീറ്റയുടെയും വിതരണം നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എസ് കൈസാബ്, വെറ്ററിനറി ഓഫീസർ ഡോ ഇന്ദു എസ് നമ്പൂതിരി എന്നിവർ പങ്കെടുത്തു.

date