Skip to main content

ജില്ലാതല പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തൃശൂർ ജില്ലയിലെ വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകളിൽ പാർട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2018 ഏപ്രിൽ 1 മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ ജോലിയിൽ പ്രവേശിച്ചവരും മുൻപത്തെ സീനിയോരിറ്റി ലിസ്റ്റുകളിൽ ഉൾപ്പെടാതെ പോയവരുമായ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താൽക്കാലിക സീനിയോറിറ്റി ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു 15 ദിവസത്തിനകം ആക്ഷേപം സാധൂകരിക്കാനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. സീനിയോറിറ്റി ലിസ്റ്റ് തൃശൂർ ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.thrissur.gov.in) ലഭ്യമാണ്.

date