Skip to main content

വടക്കാഞ്ചേരി മണ്ഡലത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

വടക്കാഞ്ചേരി മണ്ഡലത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഞാറ്റുവേല ചന്ത ആരംഭിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്തിൽ യു.ആർ.പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തക്കാളി , വെണ്ട, പയർ, വഴുതന, മുളക്, എന്നീ പച്ചക്കറിതൈകൾ, തെങ്ങിൻതൈകൾ തുടങ്ങിയവ കർഷകർക്ക് ഞാറ്റുവേലച്ചന്തയിൽ നിന്നും ലഭ്യമാകും. ഒരുകോടി ഫല വൃക്ഷ തൈകൾ വിതരണം പദ്ധതിയുടെ ഭാഗമായി മുരിങ്ങ, മാവ്, കറിവേപ്പ് തുടങ്ങിയ തൈകളുടെ സൗജന്യ വിതരണവും ഞാറ്റു വേലച്ചന്തയിൽ നടന്നു.

date