Skip to main content

ഗുരുവായൂരിൽ കൃഷിഭവനുകൾ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ഗുരുവായൂർ നഗരസഭയിലെ പൂക്കോട്, തൈക്കാട്, ഗുരുവായൂർ കൃഷിഭവനുകൾ സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. സംസ്ഥാന തല ഞാറ്റുവേല ചന്ത മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്റെ ഓൺലൈൻ സംപ്രേഷണം ചാവക്കാട് കൃഷി അസിറ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടത്തി.
നഗരസഭ തല ഉദ്ഘാടനം ചെയർപേഴ്‌സൺ എം. രതി നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി. എസ് ഷനിൽ, നിർമ്മല കേരളൻ, ടി. ടി ശിവദാസ്, രേവതി ടീച്ചർ, ആന്റോ തോമസ്, കെ. പി.വിനോദ്, കെ.വി. വിവിദ്, കെ. പി. റഷീദ്, എം. ഷാഹിന, ബഷീർ, വിനോദ് കുമാർ തുടങ്ങിയ കൗൺസിലർമാർ, എഡിസി അംഗങ്ങൾ, ചാവക്കാട് കൃഷി അസിറ്റൻറ് ഡയറക്ടർ എ. എം മനോജ്, കൃഷി ഓഫീസർമാർ, കർഷകർ എന്നിവർ പങ്കെടുത്തു.
 

date