Skip to main content

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. കർഷകർക്ക് വിത്തും വളവും ഫലവൃക്ഷ തൈകളും ചന്തയിൽ വിതരണം ചെയ്തു. കൃഷി ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ 15 വാർഡുകളിലായി ആകെ 1500 ഓളം തൈകളാണ് വിതരണം ചെയ്യ്തത്. ഇത് കൂടാതെ കാർഷിക കർമ്മസേന ട്രൈക്കോഡർമ സമ്പുഷ്ട ചാണക വളവും മറ്റ് ജൈവോത്പന്നങ്ങളും കർഷകർക്ക് വിതരണം ചെയ്തു. ഞാറ്റുവേലച്ചന്തയുടെ ഭാഗമായി ടിഷ്യുകൾച്ചർ വാഴ, ചാമ്പ, പ്ലാവ്, പേര, കറിവേപ്പ്, മുരിങ്ങ, ചെറി, ഞാവൽ, മാവിൻ ഗ്രാഫ്റ്റ്, മാങ്കോസ്റ്റിൻ, ജർബറ, തെങ്ങിൻ തൈകൾ എന്നിവയും പച്ചക്കറി വിത്തുകളായ പയറ്, വെണ്ട, മുളക്, വഴുതന, ചീര, പടവലം, കയ്പ്പ, പാവൽ തുടങ്ങിയവയാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡൻറ് വി കെ രവീന്ദ്രൻ, ജനപ്രതിനിധികളായ ജെന്നി ജോസഫ്, സീമ ഉണ്ണിക്കൃഷ്ണൻ, മിനി മോഹൻദാസ്, പി കെ രാജൻ, കൃഷി ഓഫീസർ റിസാ മോൾ സൈമൺ എന്നിവർ സംസാരിച്ചു.

date