Skip to main content

പ്രതിരോധം ഊർജ്ജിതമാക്കും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സമൂഹവ്യാപനത്തിന്റെ സാധ്യത മുന്നിൽകണ്ട് വിളിച്ചു ചേർത്ത ആരോഗ്യ പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനം. സുരക്ഷാമുൻകരുതൽ പാലിക്കുന്നതിൽ പലപ്പോഴും ജനങ്ങൾ അലംഭാവം കാണിക്കുന്നതായി ആരോഗ്യപ്രവർത്തകർ യോഗത്തിൽ അഭിപ്രായപ്പെട്ടു. പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി മുഴുവൻ കടകമ്പോളങ്ങളിലും കോവിഡ് പ്രതിരോധ സന്ദേശ ബോർഡുകൾ സ്ഥാപിക്കുന്നതിനും നോട്ടീസ് പതിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. വ്യാപാര സമൂഹത്തിന്റെ സഹായവും ഇതിനായി ഉറപ്പുവരുത്തും. അടിയന്തിര കോവിഡ് പ്രതിരോധത്തിന് ആരോഗ്യ മിഷൻ പ്രാഥമിക കേന്ദ്രങ്ങളിലേക്കും, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലേക്കും 3.75 ലക്ഷം രൂപ അനുവദിച്ചു. ജൂൺ 28 ഞായറാഴ്ച വീടുകളിൽ ഡ്രൈഡേ ആചരിക്കും. 27ന് സ്ഥാപനതല ഡ്രൈഡേ ആചരിക്കുന്നതിനും തീരുമാനിച്ചു.യോഗത്തിൽ പ്രസിഡന്റ് വി തങ്കമ്മ, വൈസ് പ്രസിഡന്റ് എം.പത്മകുമാർ, കെ.ആർ. സത്യൻ, സെക്രട്ടറി എ.ഗണേഷ്, ഡോ.ഷീബ എന്നിവർ പങ്കെടുത്തു.

date