Skip to main content

പാണഞ്ചേരി ആദിവാസി ഊരിലേയ്ക്കുള്ള ടിവികൾ വിതരണം ചെയ്തു

തൃശൂർ ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ പാണഞ്ചേരി ആദിവാസി ഊരിലേയ്ക്കുള്ള ടിവികൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസ്സുകൾ കാണാൻ സൗകര്യമില്ലാത്ത പാണഞ്ചേരിയിലെ വിദ്യാർത്ഥികൾക്ക് ടി വികൾ കൈമാറുന്ന ചടങ്ങ് ഗവ.ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവ്വഹിച്ചു. നാഷണൽ സർവ്വീസ് സ്‌കീമിന്റെ എജ്യു ഹെൽപ്പ് എന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ 12 ലക്ഷത്തോളം രൂപ വിലവരുന്ന 164 ടിവികളും 11 സ്മാർട്ട് ഫോണുകളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം കരീം, നാഷണൽ സർവ്വീസ് സ്‌കീം ജില്ലാ കൺവീനർ എം വി പ്രതീഷ്, പെർഫോമൻസ് അസ്സസ്‌മെൻറ് കമ്മിറ്റി അംഗം ജി റസൽ, പ്രോഗ്രാം ഓഫീസർമാരായ എം കെ സജീവ്, കെ. രേഖ, പി.ആർ.രശ്മി, നിപ്‌സി എന്നിവർ പങ്കെടുത്തു.

date