Skip to main content

ചെറുതുരുത്തി- പൊന്നാനി റോഡ് നവീകരണം തുടങ്ങി

ചേലക്കര നിയോജകമണ്ഡലത്തിലെ ചെറുതുരുത്തി-പൊന്നാനി പി.ഡബ്ലു.ഡി റോഡ് നവീകരണം ആരംഭിച്ചു. നിർമാണ പ്രവൃത്തികൾ യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 5.3 കിലോ മീറ്റർ വരുന്ന ഭാഗം റോഡ് ബി എം - ബി.സി നിലവാരത്തിൽ വീതി കൂട്ടിയാണ് പുനരുദ്ധാരണം ചെയ്യുന്നത്. ആവശ്യമുള്ളിടത്ത് പുതിയ പാലങ്ങൾ നിർമ്മിക്കും. നിലവിലുള്ള പാലങ്ങൾ വീതി കൂട്ടി സംരക്ഷണ ഭിത്തി നിർമ്മാണം, കാന നിർമ്മാണം എന്നീ പ്രവൃത്തികൾ ഉൾപ്പെടെയാണ് പുനരുദ്ധാരണം നടക്കുക. ഇതിനായി നബാർഡ് മുഖേന 12.67 കോടി രൂപയും പി.ഡബ്ലു.ഡി അനുവദിച്ചിട്ടുണ്ട്.

date