Skip to main content

താത്പര്യപത്രം ക്ഷണിച്ചു

കേരള പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂർധാര പഞ്ചകർമ്മ ചികിത്സാ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ സിവിൽ നിർമ്മാണ ജോലികൾക്കായി താത്പര്യപത്രം ക്ഷണിച്ചു.  26 വരെ 10 മണി മുതൽ നാല് മണി വരെ ഫെഡറേഷന്റെ ആസ്ഥാന ഓഫീസിൽ നിന്ന് വിശദവിവരങ്ങൾ ലഭിക്കും.  വിശദമായ എസ്റ്റിമേറ്റ്, സീൽ ചെയ്ത കവറിൽ പൂർണ്ണ മേൽവിലാസം/ മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി 30ന് വൈകിട്ട് 5 മണിക്കകം ഫെഡറേഷനിൽ ലഭിക്കുന്ന വിധം നേരിട്ടോ തപാലിലോ സമർപ്പിക്കണം.
പി.എൻ.എക്സ്. 2255/2020

date