Skip to main content

ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി

  ജില്ലയില്‍ ഇന്നലെ(ജൂണ്‍ 23) ഒരു കോവിഡ് രോഗി കൂടി ഇന്നലെ(ജൂണ്‍ 23) കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. മയ്യനാട് സ്വദേശിയായ വസന്തകുമാര്‍(68 വയസ്) ആണ് മരിച്ചത്. അദ്ദേഹം ജൂണ്‍ 10ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ എറണാകുളത്തും കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ കൊല്ലത്ത് എത്തി ഗൃഹനീരീക്ഷണത്തില്‍ തുടരുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 17ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടുത്ത ന്യൂമോണിയ ബാധിച്ച ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും ഇന്നലെ(ജൂണ്‍ 23) രാവിലെ 9.55 മരണം സംഭവിക്കുകയുമായിരുന്നു. ശവസംസ്‌കാരം കോവിഡ് മാനദണ്ഡപ്രകാരം ഇന്നലെ(ജൂണ്‍ 23) മുളങ്കാടകം പൊതുശ്മാശാനത്തില്‍ നടത്തി.
മരണത്തിന് ശേഷം ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച 65 കാരനായ കാവനാട് സ്വദേശിയുടെതാണ് ജില്ലയില്‍ ആദ്യ കോവിഡ് മരണം.
(പി.ആര്‍.കെ നമ്പര്‍ 1688/2020)

 

date