Skip to main content

ഇന്നലെ(ജൂണ്‍ 23) നാലുപേര്‍ രോഗമുക്തി നേടി

ജില്ലയില്‍ ഇന്നലെ(ജൂണ്‍ 23) നാലുപേര്‍ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടു. ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച അഞ്ചല്‍ അരീപ്ലാച്ചി സ്വദേശിനി(41 വയസ്), ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച താജിക്കിസ്ഥാനില്‍ നിന്നും എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളായ അഞ്ചല്‍ സ്വദേശി(23 സ്വദേശി), പെരുമ്പുഴ സ്വദേശി(19 വയസ്) ചാത്തന്നൂര്‍ സ്വദേശിനി(21 വയസ്) എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
(പി.ആര്‍.കെ നമ്പര്‍ 1690/2020)

 

date