Post Category
മുകുളം; ചര്‍ച്ചാ പരിപാടി
മുകുളം എസ് എസ് എല്‍ സി പരീക്ഷാ പരിശീലനത്തിനായി കണ്ണൂര്‍ ഡയറ്റും കണ്ണൂര്‍ വിഷന്‍ ചാനലും സംയുക്തമായി തയ്യാറാക്കിയ ചര്‍ച്ചാ പരിപാടി 5 മുതല്‍ കണ്ണൂര്‍ വിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്യുമെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ അറിയിച്ചു. രാത്രി 7.30 മുതല്‍ 8.30 വരെയാണ് പരിപാടി. പിറ്റേന്ന് രാവിലെ 8.30 മുതല്‍ 9.30 വരെ പുന:സംപ്രേഷണവും ഉണ്ടാകും. എല്ലാ പത്താംതരം വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടി പ്രയോജനപ്പെടുത്തണമെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പി എന്‍ സി/500/2018
date
- Log in to post comments