Skip to main content

തീറ്റപ്പുല്‍കൃഷി; അപേക്ഷിക്കാം

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തീറ്റപ്പുല്‍ കൃഷി നടപ്പിലാക്കുന്നതിന് താത്പര്യമുള്ള കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വന്തമായി സ്ഥലമുള്ളവര്‍, പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍, ഡയറി ഫാം നടത്തുന്ന ഗ്രൂപ്പുകള്‍, ക്ഷീരസഹകരണ സംഘങ്ങള്‍, എസ് എച്ച് ജി, ജെ എല്‍ ജി തുടങ്ങി അഞ്ചുപേരില്‍ കുറയാതെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ സഹിതം അതത് ബ്ലോക്കുകളിലെ ക്ഷീരവികസന ഓഫീസുകളില്‍ ജൂലൈ 10 നകം സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍ 1695/2020)

 

date